സ്റ്റോക്ഹാം: സ്വീഡനോട് തോറ്റ് ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറ്റാലിയന്‍ ടീമിനെ രൂക്ഷമായ വിമര്‍ശിച്ച് ഇതിഹാസ പ്ലേമേക്കര്‍ ആന്ദ്രേ പിര്‍ലോ.സമനിലക്കായി ഇറ്റലി ഭയന്ന് കളിച്ചതായാണ് പിര്‍ലോയുടെ വിമര്‍ശനം. ലോകകപ്പ് ഫുട്ബോള്‍ പ്ലേ ഓഫിന്‍റെ ആദ്യപാദത്തില്‍ ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡനോട് തോറ്റത്.
അറുപത്തിയൊന്നാം മിനുറ്റില്‍ ജേക്കബ് ജോഹാന്‍സനാണ് ഇറ്റലിയെ ഞെട്ടിച്ച ഗോള്‍ നേടിയത്. തിങ്കളാഴ്ച രാത്രി ഇറ്റലിയിലാണ് നിര്‍ണായക രണ്ടാം പാദ മത്സരം. ഇറ്റലിയില്‍ കളിക്കുന്നതു പോലെയല്ല യൂറോപ്പിലെ മത്സരങ്ങളെന്ന് പറഞ്ഞ പിര്‍ലോ ഹോം മാച്ചിന്‍റെ ആനുകൂല്യം ഇറ്റലിക്ക് ലഭിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
4 തവണ ലോകകപ്പ് ജയിച്ചിട്ടുളള ഇറ്റലി 1958ല്‍ ഒഴികെ എല്ലാ ലോകകപ്പിലും കളിച്ചിട്ടിട്ടുണ്ട്. സ്വീഡനാകട്ടേ കഴിഞ്ഞ 2 ലോകകപ്പിലും യോഗ്യത നേടിയിരുന്നില്ല. തിങ്കളാഴ്ച്ചയാണ് ഇറ്റലിയുടെ ഇതിഹാസ ഫുട്ബോളറായ പിര്‍ലോ അന്താരാഷ്ട്ര ഫുടോബോളില്‍ നിന്ന് വിരമിച്ചത്.
