കമന്ററി ബോക്സിലിരുന്നായിരുന്നു ഗവാസ്കറുടെ നാഗാനൃത്തം. ഗവാസ്കറുടെ നാഗാനൃത്തം കണ്ട് സഹ കമന്റേറ്റര്‍മാരായിരുന്ന ബ്രെറ്റ് ലീക്കും ചാരു ശര്‍മക്കും ചിരി അടക്കാനായില്ല.

കൊളംബോ: ആവേശപ്പോരില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയപ്പോള്‍ മുഷ്ഫീഖുര്‍ റഹീമിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ നടത്തിയ നാഗാനൃത്തം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ നിദാഹാസ് ട്രോഫി ഫൈനലില്‍ ഇന്നലെ ബംഗ്ലാദേശ് ബാറ്റിംഗിനിടെ നാഗാനൃത്തം കളിച്ച് ബംഗ്ലാദേശിനെ ട്രോളിയത് മറ്റാരുമല്ല, ഇതിഹാസതാരം സുനില്‍ ഗവാസ്കര്‍.

കമന്ററി ബോക്സിലിരുന്നായിരുന്നു ഗവാസ്കറുടെ നാഗാനൃത്തം. ഗവാസ്കറുടെ നാഗാനൃത്തം കണ്ട് സഹ കമന്റേറ്റര്‍മാരായിരുന്ന ബ്രെറ്റ് ലീക്കും ചാരു ശര്‍മക്കും ചിരി അടക്കാനായില്ല. അഞ്ച് വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ് ഇന്ത്യക്കെതിരെ പതറുമ്പോഴായിരുന്നു ഗവാസ്കറുടെ നാഗാനൃത്തം. ദിനേശ് കാര്‍ത്തിക്കിന്റെ അവസാന ബോള്‍ സിക്സറില്‍ ബംഗ്ലാദേശിനെ നാലു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടിയിരുന്നു.