Asianet News MalayalamAsianet News Malayalam

എന്തൊക്കെ ജോലിയുണ്ട്.. കുട്ടികളെ കുളിപ്പിക്കണം, സ്‌കൂളില്‍ കൊണ്ടാക്കണം; മെസി തിരക്കിലാണ്

  • മെസി കുറച്ച സമയങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലിട്ട  പോസ്റ്റാണ് വൈറലായിരിക്കുന്നത്. മക്കളായ തിയാഗോയേയും മാത്യോയേയും  സ്‌കൂളില്‍ കൊണ്ടുപോകുന്നതാണ് ചിത്രങ്ങളില്‍. അച്ഛനായ മെസിക്കൊപ്പം തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണി ഫോമില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍. ഭാര്യ ആന്റോനെല റൊക്കുസോയും കൂട്ടിനുണ്ട്. ഭാര്യയായിരുന്നു ഫോട്ടോയ്ക്ക് പിന്നില്‍.
     
lione messi busy with kids in international break
Author
Barcelona, First Published Sep 7, 2018, 9:49 AM IST

ബാഴ്‌സലോണ: ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് ഇത് അവധികാലമാണ്. വരും ദിവസങ്ങളില്‍ മത്സരങ്ങളൊന്നുമില്ല. അപ്പോള്‍ പിന്നെ കുടുംബം നോക്കുക തന്നെ. നമ്മള് നാട്ടുവര്‍ത്തമാനം പറയുന്ന പോലെ. എന്തൊക്കെ ജോലിയുണ്ട് മെസിക്ക്.. കുട്ടികളെ കുളിപ്പിക്കണം.., സ്‌കൂളില്‍ കൊണ്ടാക്കണം. തിരിച്ചുക്കൊണ്ടുവരണം.., പഠിപ്പിക്കണം...

മെസി കുറച്ച സമയങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലിട്ട  പോസ്റ്റാണ് വൈറലായിരിക്കുന്നത്. മക്കളായ തിയാഗോയേയും മാത്യോയേയും  സ്‌കൂളില്‍ കൊണ്ടുപോകുന്നതാണ് ചിത്രങ്ങളില്‍. അച്ഛനായ മെസിക്കൊപ്പം തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണി ഫോമില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍. ഭാര്യ ആന്റോനെല റൊക്കുസോയും കൂട്ടിനുണ്ട്. ഭാര്യയായിരുന്നു ഫോട്ടോയ്ക്ക് പിന്നില്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi) on Sep 6, 2018 at 1:17am PDT

അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങളുണ്ടെങ്കിലും മെസി ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ശനിയാഴ്ച ഗ്വാട്ടിമാല സെപ്റ്റംമ്പര്‍ 12ന് കൊളംബിയ എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീയുടെ മത്സരം.

Follow Us:
Download App:
  • android
  • ios