ബ്രുണേസ്അയേസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള മെസിയുടെ തീരുമാനത്തിനെതിരെ മറഡോണ. മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കരുതെന്നും അര്‍ജന്‍റീനന്‍ ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മെസി തീരുമാനം പുനഃപരിശോധിക്കണം. 2018ലെ റഷ്യന്‍ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മറഡോണ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

മികച്ച ഫോമിലുള്ള മെസി അര്‍ജന്‍റീനയെ ലോകചാമ്പ്യനാകാന്‍ റഷ്യയിലേക്ക് പോകണം. മികച്ച കഴിവുകള്‍ ഉള്ള യുവാക്കളെ കൂടുതലായി ആശ്രയിക്കണം. മെസി വിരമിക്കണമെന്ന് പറയുന്നവര്‍ അര്‍ജന്‍റീന ഫുട്‌ബോളിനു വരാനിരിക്കുന്ന ദുരന്തമെന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അര്‍ജന്‍റീനന്‍ ഫുട്‌ബോളിന്‍റെ അവസ്ഥയില്‍ താന്‍ ദുഃഖിതനും അതോടൊപ്പം ദേഷ്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ താഴെയെത്തി, ഏറെ താഴെ പോയെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനേയും മറഡോണ വിമര്‍ശിച്ചു.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫൈനലില്‍ മെസി പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു. ഞാന്‍ നഷ്ടമാക്കിയ പെനാല്‍റ്റി നിര്‍ണായകമായി.