മോഹന്‍ ബഗാന്‍ ലെജന്റ്‌സും ബാഴ്‌സലോണ ലെജന്റ്‌സും തമ്മിലുള്ള മത്സരശേഷമാണ് ഇരുവരും ജഴ്‌സി സംഘാടകര്‍ക്കു കൈമാറിയത്. മുഖ്യമന്ത്രിക്ക് ജഴ്‌സി നേരിട്ട് കൈമാറാന്‍ അവര്‍ക്കായില്ല

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സമ്മാനം. തന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ ബാഴ്‌സലോണയുടെ ജഴ്‌സിയാണ് മെസി മമതക്ക് സമ്മാനിച്ചത്. പ്രിയ സുഹൃത്ത് ദീദിക്ക് ആശംസകള്‍ എന്ന് മെസി ജഴ്‌സിയില്‍ എഴുതിയിട്ടുണ്ട് ബാഴ്‌സ താരങ്ങളായ ജൂലിയാനോ ബല്ലേറ്റിയും ജാരി ലിറ്റ്മാനും മെസിക്ക് വേണ്ടി ജഴ്‌സി ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ സംഘാടകര്‍ക്കു കൈമാറി. 

മോഹന്‍ ബഗാന്‍ ലെജന്റ്‌സും ബാഴ്‌സലോണ ലെജന്റ്‌സും തമ്മിലുള്ള മത്സരശേഷമാണ് ഇരുവരും ജഴ്‌സി സംഘാടകര്‍ക്കു കൈമാറിയത്. മുഖ്യമന്ത്രിക്ക് ജഴ്‌സി നേരിട്ട് കൈമാറാന്‍ അവര്‍ക്കായില്ല. അതുകൊണ്ടാണ് തങ്ങളെ ഏല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി സമയം അനുവദിച്ചാല്‍ ജഴ്‌സി കൈമാറുമെന്നും ഫുട്‌ബോള്‍ നെക്സ്റ്റ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൗശിക് മൗലിക് പറഞ്ഞു. കൊല്‍ക്കത്തക്ക് മെസി അപരിചിതനല്ല. 2011ല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന-വെനസ്വേല മത്സരത്തില്‍ പങ്കെടുക്കാന്‍ മെസി എത്തിയിരുന്നു