ബാഴ്സലോണ: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണപാദുകം ലിയോണല്‍ മെസ്സിക്ക്. ബാഴ്സലോണയിലെ സഹതാരം ലൂയി സുവാരസ് ആണ് മെസ്സിക്ക് പുരസക്കാരം കൈമാറിയത്. സ്പാനിഷ് ലീഗില്‍ 37 ഗോളുകള്‍ നേടിയ താരം പോര്‍ച്ചുഗീസ് ലീഗില്‍ 34 ഗോളുമായി ടോപ് സ്കോററായ ബാസ് ദോസ്തിനെയാണ് പിന്തള്ളിയത്.
കരിയറില്‍ നാലാം തവണ ഈ നേട്ടത്തിലെത്തുന്ന മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി. യൂറോപ്യന്‍ സ്പോര്‍ട്സ് ലേഖകരാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുരസ്കാരം ലഭിക്കാന്‍ സഹതാരങ്ങളുടെ പിന്തുണ പ്രചോദനമായെന്ന് പറഞ്ഞ മെസ്സി ബാഴ്സലോണയില്‍ എത്രകാലം കളിക്കുമെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി.
