ബ്യൂണസ് അയേഴ്സ്: ലയണല്‍ മെസ്സിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ രണ്ടാംവട്ടവും തകര്‍ത്തു. അര്‍ജന്‍റീനയിലെ ലാ പ്ലാറ്റ നദിക്ക് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. കിക്കോഫ് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രതിമയില്‍ കാലിന് മുകളിലേക്ക് വെട്ടിയ നിലയിലാണുള്ളത്.
കാല്‍വെട്ടിയ രീതിയില്‍ പ്രതിമ റോഡരികില്‍ മൂക്കും കുത്തിക്കിടക്കുന്ന മെസിയുടെ പ്രതിമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ആദ്യം ഈ വര്‍ഷമാദ്യം ജനുവരിയില്‍ പ്രതിമയുടെ അരയ്ക്ക് മുകളിലുള്ള ഭാഗം അക്രമികള്‍ തകര്‍ത്തിരുന്നു. പിന്നീട് നഗരസഭ കേടുപാട് തീര്‍ത്ത് പുന:സ്ഥാപിച്ചതായിരുന്നു. ഇതാണ് വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നത്. 2000ത്തില്‍ ബാഴസിലോണയ്ക്ക് വേണ്ടി കളിക്കുവാന്‍ പോയതിനെത്തുടര്‍ന്ന് മെസിക്കെതിരെ അര്‍ജന്റീനയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 2016 കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന് ശേഷമാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ദേശീയ ടീമിനോട് വിടചൊല്ലിയ മെസിയെ തിരിച്ചുകൊണ്ടു വരുന്നതിനായുള്ള പ്രചരണത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മിച്ചിരുന്നത്.
