ബ്രസീലിനെതിരെ അടുത്തമാസം നടക്കുന്ന സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുണ്ടാവില്ല. രണ്ട് സൗഹൃദമത്സരങ്ങള്‍ക്ക് മാത്രമായി മെസിയെ ടീമിലേക്ക് തിരിച്ചുവിളിക്കില്ലെന്ന് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്കൊളാനി പറഞ്ഞു. ബ്രസീലിന് പുറമെ സൗദി അറേബ്യക്കെതിരെയും അടുത്തമാസം അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുന്നുണ്ട്.

റിയോഡി ജനീറോ: ബ്രസീലിനെതിരെ അടുത്തമാസം നടക്കുന്ന സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുണ്ടാവില്ല. രണ്ട് സൗഹൃദമത്സരങ്ങള്‍ക്ക് മാത്രമായി മെസിയെ ടീമിലേക്ക് തിരിച്ചുവിളിക്കില്ലെന്ന് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്കൊളാനി പറഞ്ഞു. ബ്രസീലിന് പുറമെ സൗദി അറേബ്യക്കെതിരെയും അടുത്തമാസം അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുന്നുണ്ട്.

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം അര്‍ജന്റീന ജേഴ്സിയില്‍ മെസി ഇതുവരെ കളിച്ചിട്ടില്ല. എന്നാല്‍ ദേശീയ ടീമില്‍ കളിക്കില്ലെന്ന് മെസി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. കഴിഞ്ഞ മാസം അമേരിക്കയില്‍ നടന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളിലും മെസി അര്‍ജന്റീന നിരയിലുണ്ടായിരുന്നില്ല. അതേസമയം, നെയ്മര്‍ ഉള്‍പ്പെടെ സൂപ്പര്‍ താരനിരയുമായാണ് ബ്രസീല്‍ മത്സരത്തിനിറങ്ങുന്നത്. സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ പന്ത്രണ്ടിന് സൗദി അറേബ്യക്കെതിരെയും പതിനാറിന് അര്‍ജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരം. സൗദിയിലാണു മത്സരമെന്നതു കൊണ്ട് മലയാളി പ്രവാസികള്‍ക്കെല്ലാം സൂപ്പര്‍ ക്ലാസികോ കാണാന്‍ അവസരം ലഭിക്കും. എന്നാല്‍ അര്‍ജന്റീന നിരയില്‍ മെസി ഉണ്ടാവാത്തത് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കും.