ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സലായെ പിന്തള്ളി
യൂറോപ്യന് ലീഗുകളിലെ ഗോള്വേട്ടക്കാരനുള്ള പുരസ്കാരം ബാഴ്സലോണയുടെ അര്ജന്റീനന് സ്ട്രൈക്കര് ലിയോണല് മെസിക്ക്. ലിവര്പൂള് സൂപ്പര് താരം മുഹമ്മദ് സലായെ പിന്തള്ളിയാണ് മെസിയുടെ പുരസ്കാര നേട്ടം. ഇതോടെ അഞ്ച് തവണ പുരസ്കാരം നേടുന്ന ആദ്യ താരമെന്ന നേട്ടം ബാഴ്സ സ്ട്രൈക്കര് സ്വന്തമാക്കി.
മെസി 2010, 2012, 2013, 2017 സീസണുകളിലാണ് നേരത്തെ ഗോള്ഡണ് ഷൂ സ്വന്തമാക്കിയിട്ടുള്ളത്. ലാലിഗയില് ഈ സീസണില് 34 ഗോളുകള് കുറിച്ച മെസി 67 പോയിന്റ് സ്വന്തമാക്കി. എന്നാല് രണ്ടാം സ്ഥാനത്തുള്ള ലിവര്പൂളിന്റെ സലാ 32 ഗോളുകളും മൂന്നാമന് ടോട്ടനത്തിന്റെ ഹാരി കെയ്ന് 30 ഗോളും നേടി. 60 പോയിന്റ് വീതമാണ് ഇരുവര്ക്കുമുളളത്.
