ഇന്ത്യന്‍ സമയം രാത്രി 12.15ന് ലിവര്‍പൂള്‍  മൈതാനത്താണ് ആദ്യപാദ മത്സരം. 

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ പാദ സെമിയില്‍ ലിവര്‍പൂള്‍ റോമയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.15ന് ലിവര്‍പൂള്‍ മൈതാനത്താണ് ആദ്യപാദ മത്സരം. 

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ തകര്‍ത്തപ്പോള്‍, ബാഴ്‌സലോണയ്‌ക്കെതിരായ അവിശ്വസനീയ ജയത്തിലൂടെയാണ് റോമ സെമിയിലെത്തിയത്. 2005ലാണ് ലിവര്‍പൂള്‍ അവസാനമായി ചാംപ്യന്‍സ് ലീഗ് കിരീടം നേടുന്നത്. റോമയ്ക്ക് ഇതുവരെ ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. 

റോമയുടെ മുന്‍ താരമായ ലിവര്‍പൂളിന്റെ ഗോളടിയന്ത്രം മുഹമ്മദ് സലായാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. എഡിന്‍ ജെക്കോയിലൂടെ മറുപടി നല്‍കാമെന്നാണ് റോമയുടെ പ്രതീക്ഷ. ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും തമ്മിലുള്ള ആദ്യ പാദ സെമി നാളെ നടക്കും.