ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സൂപ്പര്‍ താരമായ മുഹമ്മദ് സലാക്കെതിരെ പോലീസ് അന്വേഷണം. സലാ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ക്ലബ്ബ് അധികൃതര്‍തന്നെ മെഴ്സിസൈഡ് പോലീസിന് കൈമാറി.

ലണ്ടന്‍: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സൂപ്പര്‍ താരമായ മുഹമ്മദ് സലാക്കെതിരെ പോലീസ് അന്വേഷണം. സലാ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ക്ലബ്ബ് അധികൃതര്‍തന്നെ മെഴ്സിസൈഡ് പോലീസിന് കൈമാറി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് സലായുമായി സംസാരിച്ചതിനുശേഷമാണ് ഇത് പോലീസിന് കൈമാറിയതെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സലായോ ക്ലബ്ബ് അധികൃതരോ കൂടുതര്‍ പ്രതികരിച്ചിട്ടില്ല. വീഡിയോ ലഭിച്ചതാതും ഇത് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും മെഴ്സിസൈഡ് പോലീസും വ്യക്തമാക്കി.

Scroll to load tweet…

സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സലാക്ക് 1000 പൗണ്ട് പിഴയും ലൈസന്‍സില്‍ ഒരു ഡിമെറിറ്റ് പോയന്റും ലഭിക്കാനിടയുണ്ട്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ സലായുടെ ഗോളടി മികവിലാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്. ഈ സീസണ്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലാ ലിവര്‍പൂളിനായി ഗോളടിച്ചിരുന്നു. ലോകകപ്പില്‍ ഈജിപ്തിനായി ഇറങ്ങിയ സലാ ഒരു ഗോളടിച്ചെങ്കിലും ടീമിനെ രണ്ടാം റൗണ്ടില്‍ എത്തിക്കാനായിരുന്നില്ല.