ടീമംഗങ്ങളെ അടിച്ചും തൊഴിച്ചും മുന്‍ ബ്രസീലിയന്‍ കോച്ച ലൂയിസ് ഫിലിപെ സ്‌കൊളാരി. ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ പാല്‍മിറാസിന്റെ പരിശീലകനാണിപ്പോള്‍ സ്‌കൊളാരി. കഴിഞ്ഞ ദിവസം ഒരു മത്സരം ബാക്കി നില്‍ക്കെ പാല്‍മിറാസ് ചാംപ്യന്മാരായിരുന്നു.
റിയോ ഡി ജനീറോ: ടീമംഗങ്ങളെ അടിച്ചും തൊഴിച്ചും മുന്‍ ബ്രസീലിയന്‍ കോച്ച ലൂയിസ് ഫിലിപെ സ്‌കൊളാരി. ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ പാല്‍മിറാസിന്റെ പരിശീലകനാണിപ്പോള്‍ സ്‌കൊളാരി. കഴിഞ്ഞ ദിവസം ഒരു മത്സരം ബാക്കി നില്‍ക്കെ പാല്‍മിറാസ് ചാംപ്യന്മാരായിരുന്നു. തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തിലാണ് ടീമംഗങ്ങളെ സ്‌കൊളാരി അടിക്കുകയും ചെയ്തത്. എന്നാല്‍ അതെല്ലാം ഒരു വിജയാഘോഷത്തിന്റെ രീതിയില്‍ എടുക്കുക മത്രമാണ് താരങ്ങളും കോച്ചുമെടുത്തത്.
വാസ്‌കോ ഡ ഗാമയെ ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് പാല്‍മിറാസ് കിരീടം ഉറപ്പിച്ചത്. മരത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു സ്‌കൊളാരി. പറഞ്ഞ് തുടങ്ങും മുന്‍പ് ടീമംഗങ്ങള്‍ ബിയര്‍ ബോട്ടലുകളും വെള്ളവുമായെത്തി. പിന്നീട് കോച്ചിനെ അതില്‍ അഭിഷേകം ചെയ്യുകയായിരുന്നു.
ആഘോഷം നിര്‍ത്താതെ തുടര്‍ന്നപ്പോള്‍ സ്‌കൊളാരി വിറയ്ക്കുന്നതും കാണാമായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ഇടപ്പെട്ടു. അടുത്തുള്ള താരത്തെ അടിക്കുകയും പിന്നീട് തൊഴിക്കുകയും ചെയ്തു. പിന്നാലെ താരങ്ങള്‍ സ്ഥലം വിട്ടു. വീഡിയോ കാണാം..
