സെഞ്ച്യൂറിയന്‍: ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുന്‍പ് ക്രിക്കറ്റ് വിദഗ്ധര്‍ കോലിപടയ്ക്ക് നല്‍കിയ മുന്നറിയിപ്പ് സത്യമാകുന്നു. ആറടി ഉയരമുളള പുതുമുഖ പേസ് ബൗളര്‍ ലംഗി എങ്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.അക്കാര്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്ന വിധത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ രഹസ്യായുധം അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാശംവിതച്ചത്.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ സാക്ഷാല്‍ വിരാട് കോലിയെയും കെഎല്‍ രാഹുലിനേയും ആണ് എങ്ടി തുടക്കത്തിലേ പവലിയനിലേക്ക് പറഞ്ഞയച്ചത്. ഇതില്‍ കോലിയെ എല്‍ബി വിക്കറ്റില്‍ കുടുക്കിയ എങ്ടിയുടെ ബൗളിംഗ് അതിമനോഹരമായിരുന്നു.
ഇന്ത്യന്‍ നായകനെ അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായനാക്കി ഗ്രൗണ്ടില്‍ ഇരുത്തിച്ചാണ് ഈ ദക്ഷിണാഫ്രിക്കന്‍ യുവബൗളര്‍ വിക്കറ്റ് എടുത്തത്. 21 കാരനായ ലുംഗി ആറടിയോളമുളള തന്റെ ഉയരകൊണ്ട് തീതുപ്പുന്ന തന്റെ പന്തുകളെറിയുന്നത്. സ്ഥിരമായി 140 വേഗത്തില്‍ പന്തെറിയുന്ന ഈ യുവതാരം അരങ്ങേറ്റ ടെസ്റ്റില്‍ പ്രവചിച്ചത് പോലെ തന്നെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ബൗണ്‍സറാണ് ലുംഗി എങിടിയുടെ പ്രധാന ആയുധം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ യുവതാരം ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
