Asianet News MalayalamAsianet News Malayalam

ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mahendra Singh Dhoni lucky to survive freak accident against Zimbabwe
Author
Harare, First Published Jun 23, 2016, 2:02 AM IST

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിംബാബ്‌വെയ്ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടത്. അവസാന ഓവറുകളില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താന്‍ ഇന്ത്യ പാടുപെടുമ്പോഴാണ് ധോണി ക്രീസിലെത്തിയത്. സിംബാബ്‌വെ പേസര്‍ ഡൊണാള്‍ഡ് ട്രിപ്പാനോയുടെ പന്തില്‍ മുന്നോട്ട് കയറി കളിക്കാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു. ബാറ്റില്‍ കൊണ്ട പന്ത് സ്റ്റമ്പിലാണ് വീണത്.

സ്റ്റമ്പിലിരുന്ന ബെയ്ല്‍സ് തെറിച്ച് വന്ന് കൊണ്ടതാകട്ടെ ധോണിയുടെ വലതു കണ്ണിലും. 13 പന്തില്‍ 9 റണ്‍സെടുക്കാനെ ധോണിക്ക് കഴിഞ്ഞുള്ളു. ചുവന്നുതുടുത്ത കണ്ണിന്റെ ചിത്രം ധോണി തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ പിന്നീട് വേദന മറന്ന് വിക്കറ്റ് കാക്കാന്‍ ധോണി ഇറങ്ങുകയും ചെയ്തു. 2012ല്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ സമാനമായൊരു അപകടത്തെത്തുടര്‍ന്ന് കരിയര്‍ അവസാനിപ്പിച്ചിരുന്നു.

ദക്ഷിണാണാഫ്രക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സോമര്‍സെറ്റിനെതിരായ പരിശീലന മത്സരത്തില്‍ കീപ്പ് ചെയ്യുന്നതിനിടെ വിക്കറ്റില്‍ പന്ത് കൊണ്ടപ്പോള്‍ തെറിച്ച ബെയ്ല്‍ ബൗച്ചറുടെ ഇടതുകണ്ണിലാണ് കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ബൗച്ചര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios