റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണിയുടെ പുതിയ ഫോട്ടോ ആരാധകരെ മാത്രമല്ല, പലരെയും ഞെട്ടിച്ചു. ഇതു മാസ് ലുക്ക് തന്നെ എന്ന് കണ്ടവര്‍ പറഞ്ഞു. പിന്നീട് ഇതിനെക്കുറിച്ചുള്ള കമന്റുകളാണ് നിറഞ്ഞ് നിന്നത്. ഹെയര്‍ സ്റ്റൈല്‍ മാറിമാറി പരീക്ഷിച്ച് മിക്കപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നത് ധോണിയുടെ ശൈലിയായിരുന്നു. 

എന്നാല്‍, ഇത്തവണ തല വിട്ട് ധോണി താടിയില്‍ പിടിച്ചു. താടിയങ്ങ് നീട്ടി വളര്‍ത്തി. അങ്ങനെ തോളില്‍ വരെ നീണ്ടു കിടന്ന തല മുടിക്കു പകരം ഇപ്പോള്‍ നീണ്ട താടിയെത്തി. നീണ്ട താടിയുമായി ഒന്നരവയസുകാരി മകള്‍ സിവയെ മടിയിലിരുത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ധോണി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്.