ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് സംഗക്കാരയുടെ പേജില്‍ മലയാളികള്‍ കമന്‍റുമായി നിറഞ്ഞിരിക്കുന്നത്. പേരിലെ 'സംഗ' യാണ് ശ്രീലങ്കന്‍ ഇതിഹാസ താരത്തിന് പൊല്ലാപ്പായിരിക്കുന്നത്. ശ്രീലങ്കയിലെ 'സംഘ' പ്രവര്‍ത്തകനായിട്ട് അവിടെ നിന്ന് യുവതിയെ ശബരിമലയിലെത്തിച്ചത് ശരിയായില്ലെന്നാണ് മലയാളത്തിലെ കമന്‍റുകള്‍ പറയുന്നത്. പ്രൊഫൈല്‍ പിക്ചറിന് താഴെയാണ് മലയാളികള്‍ കമന്‍റുമായി നിറയുന്നത്.

ചില കമന്‍റുകള്‍ ഇങ്ങനെ

ഇങ്ങൾ എന്ത് പണിയാ ഭായ് കാണിച്ചത്, എന്നാലും കൊലച്ചതിയായ്പോയ്... ഇങ്ങൾ സംഘിയാണെന്നറിയാം എന്നാലും ലങ്കേൽ നിന്നും പെണ്ണുങ്ങളെ ശബരിമലക്ക് അയക്കുമെന്ന് കരുതിയില്ല, ജയ് ശങ്ക സക്തി.

വേണ്ടിയിരുന്നില്ല... ജനകോടികളുടെ വിശ്വാസത്തെയാണ് ചവിട്ടിയരച്ചത്.

ഒരു ജനതയുടെ വിശ്വാസത്തെ മുറിപ്പെടുത്തിയിട്ട്‌ നിങ്ങൾ എന്ത്‌ നേടി? അയ്യപ്പശാപം നിങ്ങളെ പിന്തുടരും

ധർമ്മം പലപ്പോഴും തോറ്റുപോയിട്ടുണ്ട്..മഹിഷികൾ തിരുനട താണ്ടിയപ്പോൾ അത് വീണ്ടും തോറ്റു.. അയ്യന്റെ ശാപം തലമുറകൾ നിങ്ങളെ വേട്ടയാടും.. ഈ കണ്ണുനീർ നിങ്ങൾ ഓർത്തു വെച്ചോ