മലേഷ്യന്‍ ഓപ്പൺ ബാഡ്മിന്‍റണിൽ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. വനിതാ സിംഗിള്‍സില്‍ ഏഴാം സീഡായ സൈന നെഹ്‌വാളിന് രാവിലെ ആദ്യ റൗണ്ട് മത്സരമുണ്ട്. ഹോംങ്കോങ് താരം ഡെങ് ജോ ഷുവാന്‍ ആണ് എതിരാളി. 

ക്വലാലംപൂര്‍: മലേഷ്യന്‍ ഓപ്പൺ ബാഡ്മിന്‍റണിൽ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. വനിതാ സിംഗിള്‍സില്‍ ഏഴാം സീഡായ സൈന നെഹ്‌വാളിന് രാവിലെ ആദ്യ റൗണ്ട് മത്സരമുണ്ട്. ഹോംങ്കോങ് താരം ഡെങ് ജോ ഷുവാന്‍ ആണ് എതിരാളി.

പുരുഷ സിംഗിള്‍സില്‍ ഏഴാം സീഡ് കെ ശ്രീകാന്തും സീഡ് ചെയ്യപ്പെടാത്ത പി കശ്യപും ഇന്ന് മത്സിക്കും. ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരമുണ്ട്.