മീ ടു ആരോപണ നിഴലിലാണെങ്കിലും ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്താണ് മലിംഗ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 278 റണ്‍സടിച്ചു.
കൊളംബോ: മീ ടു ആരോപണ നിഴലിലാണെങ്കിലും ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്താണ് മലിംഗ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 278 റണ്‍സടിച്ചു.
ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും(92) ജോ റൂട്ടിന്റെയും(71) അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ കുറിച്ചത്. മോര്‍ഗനെയും ജേസണ്‍ റോയിയെയും പുറത്താക്കിയാണ് മലിംഗ വിക്കറ്റ് വേട്ട തുടങ്ങിയത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
മോയിന്‍ അലിയെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാക്കിയ മലിംഗ ക്രിസ് വോക്സ്, ഡോസണ്‍ എന്നിവരെയും വീഴ്ത്തിയാണ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.
