പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ വക സമ്മാനം. മെസിയുടെ ഒപ്പുള്ള ദീദി എന്നെഴുതിയ ബാഴ്സലോണ ജേഴ്സിയാണ് മമതക്ക് സമ്മാനമായി മെസി അയച്ചുകൊടുത്തത്. 

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ വക സമ്മാനം. മെസിയുടെ ഒപ്പുള്ള ദീദി എന്നെഴുതിയ ബാഴ്സലോണ ജേഴ്സിയാണ് മമതക്ക് സമ്മാനമായി മെസി അയച്ചുകൊടുത്തത്.

ഇതിനുപുറെ എന്റെ സഹൃത്ത് ദീദിക്ക് എല്ലാവിധ ആശംസകളും എന്നും മെസി ജേഴ്സിയില്‍ കുറിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പിന് വിജയകരമായി ആതിഥ്യമരുളിയതിന് സമ്മാനമായാണ് മെസി ഒപ്പിട്ട ജേഴ്സി ബാഴ്സ അയച്ചുകൊടുത്തത്. മുന്‍ ബാഴ്സ താരം ജൂലിയാനോ ബെല്ലേറ്റിയും ജാറി ലിറ്റ്മാനനും ചേര്‍ന്ന് ഫുട്ബോള്‍ നെക്സ്റ്റ് ഫൗണ്ടേഷന് സമ്മാനിച്ച ജേഴ്സി മമതയുടെ അനുമതി ലഭിച്ചശേഷം കൈമാറുമെന്ന് ഫുട്ബോള്‍ നെക്സ്റ്റ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൗശിക് മൗലിക് പറ‌ഞ്ഞു.

2011ല്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദമത്സരത്തില്‍ മെസി കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്.