Asianet News MalayalamAsianet News Malayalam

കുക്ക് മാന്‍ ഓഫ് ദ മാച്ച്: കോലിയും കുറനും സീരീസ്

  • വിടവാങ്ങല്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുമായി  അലിസ്റ്റര് കുക്ക് മടങ്ങി. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും മോശം ഫോമിലായിരുന്ന കുക്ക് ഓവലില്‍ നട ന്ന അവസാന ടെസ്റ്റില്‍ മാത്രമാണ് ഫോമിലേക്ക് ഉയര്‍ന്നത്.  ആ പ്രകടനം ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. 
     
man of te match for cook, kohli and kuran won series award
Author
London, First Published Sep 12, 2018, 12:12 AM IST

ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുമായി  അലിസ്റ്റര് കുക്ക് മടങ്ങി. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും മോശം ഫോമിലായിരുന്ന കുക്ക് ഓവലില്‍ നട ന്ന അവസാന ടെസ്റ്റില്‍ മാത്രമാണ് ഫോമിലേക്ക് ഉയര്‍ന്നത്.  ആ പ്രകടനം ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. 

ആദ്യ ഇന്നിങ്‌സില്‍ കുക്ക് 71 റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് കരിയറിലെ തന്റ അവസാന ഇന്നിങ്‌സില്‍ 147 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ നിര്‍ണായകമായതും ഈ പ്രകടനം തന്നെ. പിന്നാലെ മാന്‍ ഓഫ് ദ മാച്ചും താരത്തെ തേടിയെത്തി. 

പരമ്പരയിലെ താരങ്ങളായി ഇന്ത്യയില്‍ നിന്ന് വിരാട് കോലിയും ഇംഗ്ലണ്ടിന്റെ സാം കുറനും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണായി വിരാട് മാറിയപ്പോള്‍ സാം കുറന്‍ രണ്ട് ടെസ്റ്റിലെങ്കിലും ഇംഗ്ലണ്ടിനു തന്റെ ഓള്‍റൗണ്ട് മികവിനാല്‍ വിജയം നേടിക്കൊടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios