ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. റീഡിംഗിനെ എതിരില്ലാത്ത നാലു ഗോളിനാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് തോല്‍പിച്ചത്. മാര്‍കസ് റഷ്‌ഫോര്‍ഡിന്റെ ഇരട്ടഗോള്‍ മികവിലാണ് മാഞ്ചസ്റ്ററിന്റെ ജയം. വെയ്ന്‍ റൂണി ഒരു ഗോളടിച്ചു. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോളിടക്കുന്ന താരമെന്ന ബോബി ചാള്‍ട്ടന്റെ റെക്കോഡിനൊപ്പമെത്താന്‍ റൂണിക്കായി. ഇരുവര്‍ക്കും 249 ഗോള്‍ വീതമാണുള്ളത്.