റിയാദ് മെഹ്‌റസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇരുവരും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം വീണില്ല.

മാഞ്ചസ്റ്റര്‍: റിയാദ് മെഹ്‌റസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇരുവരും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം വീണില്ല. സമനിലയായെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി 20 പോയിന്റോടെ ഒന്നാമത് നില്‍ക്കുന്നു. രണ്ട്, മൂന്ന് സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് 20 പോയിന്റുണ്ട്.

മത്സരത്തിന്റെ 86ാം മിനിറ്റിലാണ് സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചത്. സാനെയെ വാന്‍ ഡിജിക് വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. ഗോള്‍ കീപ്പര്‍ അലിസണെ കീഴ്‌പ്പെടുത്താനുള്ള അവസരം മഹ്‌റസ് തുലച്ചു. 

നേരത്തെ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ തോല്‍പ്പിച്ചിരുന്നു. ഈഡന്‍ ഹസാര്‍ഡ്, റോസ് ബാര്‍ക്ലി, അല്‍വാരോ മൊറാട്ട എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. ആഴ്‌സണല്‍ 5-1ന് ഫുള്‍ഹാമിന് തോല്‍പ്പിച്ചു.