ഇംഗ്ലീഷ് ലീഗ് കപ്പ് സിറ്റിക്ക്; പെനാൽട്ടി ഷൂട്ടൗട്ടില്‍ ചെൽസിയെ കീഴടക്കി
വാശിയേറിയ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ചെൽസിയെ സിറ്റി കീഴടക്കിയത്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റിയുടെ ജയം.
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാർ. വാശിയേറിയ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ചെൽസിയെ സിറ്റി കീഴടക്കിയത്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റിയുടെ ജയം.
കളിയുടെ അവസാന ഘട്ടത്തിൽ നിറംമങ്ങിയ ചെൽസി ഗോളി കെപാ അരിസാബലാഗയെ പിൻവലിക്കാൻ കോച്ച് മൗറീസിയോ സാരി നടത്തിയ നീക്കം നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കളിക്കളത്തിൽ നിന്നും മാറാനുള്ള നിർദേശം അരിസാബലാഗ തള്ളുകയായിരുന്നു. നേരത്തെ എഫ്‌എ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ചെൽസിയെ സിറ്റി എതിരില്ലാത്ത ആറ് ഗോളുകൾക്ക് നിലംപരിശാക്കിയിരുന്നു.