ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബേണ്‍ലിയെയാണ് സിറ്റി തോൽപ്പിച്ചത്. ക്ലിച്ചേ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിയുടെ സ്കോറര്‍മാര്‍.ബെൻ മി ബേണ്‍ലിക്കായി ഒരു ഗോൾ മടക്കി. 32 മിനിറ്റിൽ ബ്രസീലിയൻ താരം ഫെര്‍ണാണ്ടിനോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും 10 പേരുമായാണ് സിറ്റി കളിച്ചത്. ജയത്തോടെ പോയിന്‍റ് ടേബിളിൽ ആഴ്സണലിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സിറ്റിക്കായ
മറ്റൊരു മത്സരത്തിൽ ലിവര്‍പൂളിനെ സണ്ടര്‍ ലാന്‍റ് 2^2ന് സമനിലയിൽ കുരുക്കി.മത്സരത്തിൽ രണ്ട് തവണ ലീഡെടുത്തെങ്കിലും ജയം സ്വന്തമാക്കാൻ ചെന്പടക്കായില്ല. 19ആം മിനിറ്റിൽ ഡാനിയേൽ സ്റ്റോറെജും 72ആം മിനിറ്റിൽ സാഡിയോ മാനെയുമാണ് ലിവര്‍പൂളിന്‍റെ ഗോളുകൾ നേടിയത്. സമനിലയോടെ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള അകലം കുറക്കാനുള്ള അവസരമാണ് ലവര്‍പൂൾ തുലച്ചത്
ലെസ്റ്റര്‍ സിറ്റിയെ മിഡിൽസ് ബ്രോ ഗോൾ രഹിത സമനിലയിൽ കുരുക്കി.ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഗോളടിക്കാനായില്ല. സീസണിൽ മോശം പ്രകടനം തുടരുന്ന ലെസ്റ്ററിന് സമനില കടുത്ത നിരാശയാണ് സമ്മാനിച്ചത്.നിലവിൽ പോയിന്‍റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ലെസ്റ്റര്‍ സിറ്റി.
പുതുവർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയ വഴിയിലാണ്. എതിരിലില്ലാത്ത രണ്ടുഗോളുകൾക്കാണ് സിറ്റി വെസ്റ്റ്ഹാമിനെ തകർത്തത്. സെക്കന്‍റ് ഹാഫിൽ ജുവാൻ മാറ്റയും ഇബ്രാഹിമോവിച്ചുമാണ് സിറ്റിക്കായി സ്കോർചെയ്തത്.
