മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ഒലെ സോള്‍സ്‌ഷെയറെ നിയമിച്ചു. ഹോസെ മൗറീഞ്ഞോയ്ക്ക് പകരമായിട്ടാണ് സോള്‍സ്‌ഷെയറെ നിയമിച്ചത്. മുന്‍താരം കൂടിയായ സോള്‍സ്‌ഷെയര്‍ സീസണിന്റെ അവസാനം വരെ ടീമിനോടൊപ്പമുണ്ടാവും.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ഒലെ സോള്‍സ്‌ഷെയറെ നിയമിച്ചു. ഹോസെ മൗറീഞ്ഞോയ്ക്ക് പകരമായിട്ടാണ് സോള്‍സ്‌ഷെയറെ നിയമിച്ചത്. മുന്‍താരം കൂടിയായ സോള്‍സ്‌ഷെയര്‍ സീസണിന്റെ അവസാനം വരെ ടീമിനോടൊപ്പമുണ്ടാവും. ഞായറാഴ്ച നടക്കുന്ന കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരമാണ് സോള്‍ഷെയറിന്റെ യൂണൈറ്റഡിലെ ആദ്യ മത്സരം.

നേരത്തെ സോള്‍സ്‌ഷെയര്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനുമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 366 മത്സരങ്ങളില്‍ നിന്ന് 126 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ഒലെ സോള്‍സ്‌ഷെയര്‍. 1999ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണികിനെതിരെ സോള്‍സ്‌ഷെയര്‍ ഗോള്‍ നേടിയിട്ടുണ്ട്.

1996-2007 കാലഘട്ടത്തിലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയത്. നേരത്തെ ഹോസെ മൗറീഞ്ഞോയുടെ കൂടെ പരിശീലക സംഘത്തില്‍ ഉണ്ടായിരുന്ന മൈക്കിള്‍ കാരിക്കും കീറാന്‍ മക്ക്‌കെന്നയും സോള്‍ഷെയറിനൊപ്പം തുടരും.