ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിര നാലു ഗോളുകൾക്കാണ് പ്രിമീയർ ലീഗിലെ എതിരാളികളായ മാഞ്ചസ്റ്റ‍ർ‍ യൂണൈറ്റഡിനെ ലിവർപൂൾ നിലംപരിശാക്കിയത്.

ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിര നാലു ഗോളുകൾക്കാണ് പ്രിമീയർ ലീഗിലെ എതിരാളികളായ മാഞ്ചസ്റ്റ‍ർ‍ യൂണൈറ്റഡിനെ ലിവർപൂൾ നിലംപരിശാക്കിയത്.

28ാം മിനിട്ടിൽ സാഡിയോ മാനേയുടെ പെനാൾട്ടി ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി നേടി. ഡാനിയേൽ സ്റ്ററിജ്, ഷെയി ഓജോ, ലിവർപൂളിനായി അരങ്ങേറിയ ഷാഖിറി എന്നിവർ ലിവർപൂളിനായി ലക്ഷ്യം കണ്ടു.

മുപ്പത്തിയൊന്നാം മിനിട്ടിൽ ആൻഡ്രിയാസ് പെരേരയാണ് യുണൈറ്റഡിനായി ആശ്വാസ ഗോൾ നേടിയത്. പ്രീമിയര്‍ ലീഗ് പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയുള്ള വമ്പന്‍ തോല്‍വി മാഞ്ചസ്റ്ററിനെ ഞെട്ടിച്ചിട്ടുണ്ട്.