ഇവരെല്ലാം കളത്തിലിറങ്ങിയിട്ടും ഗോള്‍ അടിക്കാന്‍ സാധിക്കാതിരുന്ന മാനേയുടെ ഒരു സൂപ്പര്‍ സ്കില്ലാണ് പക്ഷേ ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച
ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ പിഎസ്ജിയെ ലിവര്‍പൂള്‍ മുക്കിയിരുന്നു. ഡാനിയേല്‍ സ്റ്റുറിഡ്ജ്, മില്‍നര്‍, ഫിര്‍മിനോ എന്നിവര്‍ ഇംഗ്ലീഷ് ടീമിനായി ഗോള്‍ നേടിയപ്പോള്‍ മ്യൂണിയറും എംബാപെയുമാണ് പിഎസ്ജിയുടെ സ്കോറര്‍മാര്‍.
പിഎസ്ജിയുടെ നെയ്മര്‍-കവാനി-എംബാപെ ത്രയവും ലിവര്‍പൂളിന്‍റെ സലാ-ഫിര്‍മിനോ-മാനേ സംഘവും തമ്മിലുള്ള പോരാട്ടമായാണ് ഇന്നത്തെ മത്സരത്തെ ലോകം വീക്ഷിച്ചത്. എന്നാല്‍, ഫിര്‍മിനോ ആദ്യ പകുതിയില്‍ ഇറങ്ങിയിരുന്നില്ല. ഇവരെല്ലാം കളത്തിലിറങ്ങിയിട്ടും ഗോള്‍ അടിക്കാന്‍ സാധിക്കാതിരുന്ന മാനേയുടെ ഒരു സൂപ്പര്‍ സ്കില്ലാണ് പക്ഷേ ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച.
സ്കില്ലുകള്‍ക്ക് പേര് കേട്ട നെയ്മറിനെ ഒരു നിമിഷം നിഷ്ഭ്രമമാക്കി നടത്തിയ ആ നീക്കം ഗോളില്‍ കലാശിച്ചില്ലെങ്കിലും ആഫ്രിക്കന്‍ താരത്തിന്‍റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് ഒരിക്കല്‍ കൂടെ തെളിഞ്ഞ നിമിഷമായിരുന്നു അത്.
കളിയുടെ 25-ാം മിനിറ്റിലാണ് ആ സുന്ദരന്‍ നീക്കം പിറന്നത്. വലത് വിംഗില്‍ മാനേയുടെ കാലില്‍ പന്ത് കിട്ടിയപ്പോള്‍ പ്രതിരോധിക്കാനായി ഓടിയെത്തിയത് നെയ്മര്‍. ബ്രസീലിയന്‍ താരത്തിന്‍റെ കണക്കുക്കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് മാനേ പന്ത് കാലില്‍ കൊരുത്ത് ബോക്സിനുള്ളിലേക്ക് പാഞ്ഞ് കയറി.
ആ നീക്കം കാണാം...
