ഇന്‍ഡോര്‍:ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ ഹാന്‍റ്‌സ‌്കോമ്പിനെ പറന്നു പിടിച്ച് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പീറ്റര്‍ ഹാന്‍റ്‌സ‌്കോമ്പ് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികില്‍ മനീഷ് പാണ്ഡെ സാഹസികമായി കൈപ്പിടിയിലൊതുക്കി. കൂറ്റനടികളുമായി ഇന്നിംഗ്സ് അവസാനിപ്പിക്കാന്‍ കാത്തുനിന്ന ഓസീസിന്‍റെ ശ്രമങ്ങള്‍ ഇതോടെ അവസാനിച്ചു.
സിക്‌സര്‍ എന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനില്‍ തട്ടാതെ പാണ്ഡെ അനായാസം കൈപ്പിടിയിലൊതുക്കി. 47-ാം ഓവറിലെ ബുമ്രയുടെ വേഗം കുറഞ്ഞ പന്താണ് ഹാന്‍റ്‌സ‌്കോമ്പിന് കെണിയൊരുക്കിയത്. ഏഴാമനായി ക്രീസിലെത്തിയ ഹാന്‍റ്‌സ‌്കോമ്പ് ഏഴ് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായി.
