നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20യില്‍ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും വീഴാതെ മനീഷ് പാണ്ഡെ. ഇന്ത്യന്‍ ബാറ്റിംഗിന്റെ പതിനഞ്ചാം ഓവറിലായിരുന്നു നാടകീയമായ സംഭവം. സ്റ്റോക്സ് എറിഞ്ഞ പതിനഞ്ചാം ഓവറിലെ അഞ്ചാം പന്താണ് പാണ്ഡെയുടെ വിക്കറ്റില്‍ കൊണ്ടത്.

വിക്കറ്റില്‍ കൊണ്ട ഉടനെ ലൈറ്റ് തെളിഞ്ഞെങ്കിലും ബെയില്‍സ് വീണില്ല. വിക്കറ്റ് ലഭിച്ചുവെന്നുറപ്പിച്ച സ്റ്റോക്സിന് അത് വിശ്വസിക്കാനായില്ല. വീണു കിട്ടിയ ഭാഗ്യം മുതലാക്കാനായില്ലെങ്കിലും 30 റണ്‍സെടുത്ത പാണ്ഡെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായി.