ഇസ്‌ത്താംബൂള്‍: കളിമികവും സൗന്ദര്യവും കൊണ്ട് ടെന്നീസ് കോര്‍ട്ടിലെ താരറാണിയാണ് മരിയ ഷറപ്പോവ. ഇസ്‌ത്താംബൂളില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെ ഷറപ്പോവയ്ക്ക് ലഭിച്ച വിവാഹ അഭ്യര്‍ത്ഥനയാണ് ടെന്നീസ് കോര്‍ട്ടിലെ പുതിയ ചര്‍ച്ചാവിഷയം. സര്‍വ്വ് ചെയ്യാനായി തയ്യാറെടുത്തു നിന്ന താരത്തോട് തന്നെ വിവാഹം കഴിക്കുമോ എന്ന് ആരാധകന്‍ ആരാഞ്ഞു.
ഒരു നിമിഷം പതറിയെങ്കിലും പുഞ്ചിരിയോടെ ഷറപ്പോവ ആരാധകന് മറുപടി കൊടുത്തു. ചിലപ്പോള്‍ വിവാഹം കഴിക്കുമെന്നായിരുന്നു ഷറപ്പോവയുടെ പ്രതികരണം. ലോക 161-ാം നമ്പര്‍താരം ബയുക്കാക്കിക്കെതിരായ മത്സരത്തില്‍ ഷറപ്പോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിക്കുകയും ചെയ്തു. ഉത്തേജക മരുന്ന് ഉപയോഗത്തില്‍ നിരോധനം നേരിട്ട താരം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.
