ധോണി പാഠപുസ്തകം; പഠിക്കാനേറെയുണ്ടെന്ന് ഇംഗ്ലണ്ട് താരം

First Published 2, Mar 2018, 5:36 PM IST
mark wood about ms dhoni and dwayne bravo
Highlights
  • ഇതിഹാസങ്ങളായ ധോണിയിലും ‍ബ്രാവോയിലും നിന്ന് വളരെയേറെ പഠിക്കാനുണ്ട്

ലണ്ടന്‍: ഐപിഎല്‍ 11-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ താരമാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്. 1.5 കോടി മുടക്കിയാണ് ഇംഗ്ലണ്ട് താരത്തിനെ ചെന്നൈ ടീം സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലും ത്രിരാഷ്ട്ര ടി20യിലും വുഡ് മികവ് തെളിയിച്ചിരുന്നു. ഐപിഎല്ലില്‍ മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ചേരുന്നതിന്‍റെ ആകാംഷയിലാണ് വുഡ്. 

ചെന്നൈ ടീമിലെ ഇതിഹാസം താരങ്ങളായ ധോണിയിലും ‍ബ്രാവോയിലും നിന്ന് വളരെയേറെ പഠിക്കാനുണ്ട്. സമ്മര്‍ദ്ധഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന സൂത്രവാക്യം ധോണിയില്‍ നിന്ന് പഠിക്കാനാകുമെന്ന് കരുതുന്നു. അതേസമയം വേഗവ്യത്യസം വരുത്തി പന്തെറിയാന്‍ ബ്രാവോയില്‍ നിന്ന് പരിശീലിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മാര്‍ക് വുഡ് പറയുന്നു. 

കരിയറില്‍ സഹകരിക്കാന്‍ കഴിഞ്ഞ മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അതിനാല്‍ ഐപിഎല്ലില്‍ ചെന്നൈക്കായി കളിക്കാനാകുന്നത് വലിയ അഭിമാന മുഹൂര്‍ത്തമാണ്. ഐപിഎല്ലില്‍ ചെന്നൈ ടീമിന്‍റെ വിജയശില്‍പിയാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ക് വുഡ് പറഞ്ഞു. 


 

loader