ഇന്ത്യയുടെ മേരി കോം ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. 48 കിലോഗ്രാം ഫ്ലൈവെയ്‍റ്റ് വിഭാഗത്തിലാണ് മേരി കോം സെമിഫൈനില്‍ കടന്നത്. അവസാന നാലില്‍ കടന്നതിനാല്‍ മേരി കോമിന് മെഡല്‍ ഉറപ്പാണ്.

ആറാം തവണയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം സ്വന്തമാക്കുന്നത്. നേരത്തെ നാല് സ്വര്‍ണവും ഒരു വെള്ളിയുമാണ് മേരി കോം നേടിയത്.