ഹോചിമിൻസിറ്റി: ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഉരുക്കുവനിത മേരി കോമിന് ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം. ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപിച്ചാണ് മേരി കോം ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിലെ അഞ്ചാം സ്വർണം നേടിയത്.
ഫൈനലില്‍ ഏകപക്ഷീയമായിരുന്നു മേരി കോമിന്റെ വിജയം. 5-0നാണ് മേരി കോം ഉത്തര കൊറിയന്‍ എതിരാളിയെ ഇടിച്ചിട്ടത്. 2014 ഏഷ്യന്‍ ഗെയിംസിനുശേഷം മേരി കോം നേടുന്ന ആദ്യ രാജ്യാന്തര സ്വര്‍ണ മെഡലാണിത്.
നാൽപത്തെട്ടു കിലോഗ്രാം വിഭാഗത്തിലായിരുന്നു മൽസരം. രാജ്യസഭാ എംപികൂടിയാണ് മണിപ്പുരിൽനിന്നുള്ള ഈ മുപ്പത്തഞ്ചുകാരി. അഞ്ച് തവണ ലോക ചാംപ്യനായിരുന്ന മേരി കോം ഏകപക്ഷീയ വിജയമായിരുന്നു ഫൈനലിലേത്.
