ലോക ചാംപ്യന്‍ മേരി കോം ബോക്‌സിംഗ് റിംഗിലേക്ക് തിരിച്ചെത്തുന്നു. നവംബറില്‍ വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പില്‍
പങ്കെടുക്കുമെന്ന് മേരികോം പറഞ്ഞു. ഇതിനായി ഉടന്‍ പരിശീലനം തുടങ്ങുമെന്നും രാജ്യസഭാ എം പി കൂടിയായി മേരികോം അറിയിച്ചു.
മേരികോം കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ര്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുകയാണ് അടുത്ത ലക്ഷ്യം. ചെറിയ കാലത്തേക്കുള്ള പദ്ധതികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മേരികോം പറഞ്ഞു.