Asianet News MalayalamAsianet News Malayalam

ഇത് പോപ്ലാറ്റ്‌നിക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കുന്ന വാക്കാണ്; വാക്ക് കാര്യമുണ്ടാവുമോ..?

  • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങി. ലീഗ് പാതിവഴിയില്‍ എത്തിനില്‍ക്കെ ഏഴാം സ്ഥാനത്താണ് ഡേവിഡ് ജയിംസും സംഘവും.
matej poplantic on next ISl match against North East United
Author
Kochi, First Published Nov 16, 2018, 10:51 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങി. ലീഗ് പാതിവഴിയില്‍ എത്തിനില്‍ക്കെ ഏഴാം സ്ഥാനത്താണ് ഡേവിഡ് ജയിംസും സംഘവും. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് ബ്ലാസ്‌റ്റേഴ്‌സ് താരം മറ്റേജ് പോപ്ലാറ്റ്‌നിക്കിന്റേത്. 

അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഹൃദയം കൊണ്ട് കളിക്കുമെന്നാണ് പോപ്ലാറ്റനിക്ക് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച്ചയാണ് നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരം. മൂന്ന് പോയിന്റ് സ്വന്തമാക്കി വിജയവഴിയില്‍ തിരിച്ചെത്തുമെന്നും സ്ലോവേനിയന്‍ താരം പറയുന്നു. 

ഗോഹട്ടിയിലാണ് മത്സരം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാക്കാനായത്. ആരാധകരും അത്ര സുഖത്തിലല്ല. നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ആരാധകരുടെ വിശ്വസ്യത കൂടി നേടിയെടുക്കേണ്ടത് ക്ലബിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

Follow Us:
Download App:
  • android
  • ios