ഒടുവില്‍ ബാഴ്‌സയെ കുറിച്ചും മെസിയെ കുറിച്ചും ഇക്കാര്‍ഡി പറയുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 23, Oct 2018, 5:56 PM IST
Mauro Icardi on Lionel Messi and Barcelona
Highlights
  • അര്‍ജന്റൈന്‍ താരങ്ങളായ ലിയോണല്‍ മെസിയും മൗറോ ഇക്കാര്‍ഡിയും അത്ര രസത്തിലല്ലെന്നാണ് അണിയറയിലെ സംസാരം. മുന്‍പ് ബാഴ്‌സലോണയുടെ യൂത്ത് ടീം അംഗമായിരുന്ന ഇക്കാര്‍ഡി ടീം വിട്ടതോടെയാണ് മെസി താരവുമായി അകലം പാലിച്ചതെന്നാണ് ഒരു കാരണം.

ബാഴ്‌സലോണ: അര്‍ജന്റൈന്‍ താരങ്ങളായ ലിയോണല്‍ മെസിയും മൗറോ ഇക്കാര്‍ഡിയും അത്ര രസത്തിലല്ലെന്നാണ് അണിയറയിലെ സംസാരം. മുന്‍പ് ബാഴ്‌സലോണയുടെ യൂത്ത് ടീം അംഗമായിരുന്ന ഇക്കാര്‍ഡി ടീം വിട്ടതോടെയാണ് മെസി താരവുമായി അകലം പാലിച്ചതെന്നാണ് ഒരു കാരണം. ഇക്കാര്‍ഡി ദേശീയ ജേഴ്‌സിയില്‍ കളിക്കുന്നതിന് മെസിയാണ് തടസമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാലിപ്പോള്‍ മെസി ഇല്ലാത്ത ബാഴ്‌സലോണയെ കുറിച്ച് സംസാരിക്കുകയാണ് ഇക്കാര്‍ഡി. ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുമായുള്ള മത്സരത്തിന് മുന്നോടിയായാണ് ഇക്കാര്‍ഡി കാര്യങ്ങള്‍ പറഞ്ഞത്. മെസി ഇല്ലാത്ത ബാഴ്‌സലോണയ്‌ക്കെതിരേ കളിക്കുന്നത് ഇന്ററിന് മുന്‍തൂക്കം നല്‍കുന്നുവെന്ന് താരം ഇക്കാര്‍ഡി പറഞ്ഞു. മെസിയുടെ അഭാവം ബാഴ്‌സലോണ ടീമിലെ അത്ഭുതത്തെ ഇല്ലാതാക്കുന്നു. മെസി ഇല്ലാത്ത ബാഴ്‌സലോണ ഇന്ററിന് തുല്യമാണെന്നും ഇക്കാര്‍ഡി. 

സീരി എയില്‍ മികച്ച ഫോമിലാണ് ഇന്റര്‍ കളിക്കുന്നതെന്നും ക്യാപ്റ്റന്‍ കൂടിയായ ഇക്കാര്‍ഡി. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും വിജയിച്ചാണ് ഇന്റര്‍ വരുന്നതെന്നും അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ആയിരുന്നു മെസ്സിക്ക് പരിക്കേറ്റത്. മൂന്നാഴ്ചയില്‍ കൂടുതല്‍ മെസ്സിക്ക് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും.

loader