Asianet News MalayalamAsianet News Malayalam

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഏറ്റുവാങ്ങുന്നതിന് മുമ്പ് കോലി മായങ്കിനോട് പറഞ്ഞത്

ട്രോഫി ഏറ്റുവാങ്ങാനായി ക്യാപ്റ്റന്‍ കോലിയ്ക്കൊപ്പം ഞങ്ങള്‍ പോഡിയത്തിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തുവന്ന് പറഞ്ഞു, ട്രോഫി വാങ്ങിയശേഷം ഞാന്‍ നിന്റെ കൈകളിലേക്ക് തരും.അത് പിടിച്ചോളു എന്ന്

Mayank Agarwal describes the feeling when skipper Virat asked him to hold the trophy
Author
Sydney NSW, First Published Jan 10, 2019, 3:41 PM IST

സിഡ്നി: സിഡ്നി ടെസ്റ്റ് സമനിലയായതിന് പിന്നാലെ ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പര വിജയകള്‍ക്ക് നല്‍കുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഏറ്റു വാങ്ങിയശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അത് കൈമാറിയത് ടീമിലെ ഏറ്റവും ജൂനിയറായ മായങ്ക് അഗര്‍വാളിനായിരുന്നു. ആ സ്വപ്നനിമിഷത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മായങ്ക് അഗര്‍വാള്‍ പറയുന്നത് ഇങ്ങനെയാണ്.

ട്രോഫി ഏറ്റുവാങ്ങാനായി ക്യാപ്റ്റന്‍ കോലിയ്ക്കൊപ്പം ഞങ്ങള്‍ പോഡിയത്തിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തുവന്ന് പറഞ്ഞു, ട്രോഫി വാങ്ങിയശേഷം ഞാന്‍ നിന്റെ കൈകളിലേക്ക് തരും.അത് പിടിച്ചോളു എന്ന്. അവിശ്വസനീയമായൊരു അനുഭവമായിരുന്നു അത്. ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം. അങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്-ആഗര്‍വാള്‍ പറഞ്ഞു.

അരങ്ങേറ്റ ടെസ്റ്റില്‍ നിറഞ്ഞു കവിഞ്ഞ മെല്‍ബണിലെ എഴുപതിനായരത്തോളം കാണികള്‍ക്ക് മുമ്പില്‍ കളിക്കാനിറങ്ങുമ്പോള്‍ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും അത് വലിയ സമ്മര്‍ദ്ദമാക്കി മാറ്റിയില്ലെന്ന് മായങ്ക് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായ സന്തോഷത്തിലായിരുന്നു. എനിക്ക് കിട്ടിയിരിക്കുന്നത് വലിയൊരു അവസരമാണെന്ന തിരിച്ചറിവുണ്ടായിരുന്നു. അത് ഫലപ്രദമാി വിനിയോഗിക്കാനായതില്‍ സന്തോഷമുണ്ടെന്നും മായങ്ക് പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഏറ്റും വാങ്ങിശേഷം വിരാട് കോലി അത് കൈമാറിയത് ടീമിലെ ഏറ്റവും ജൂനിയര്‍ താരമായ മായങ്ക് അഗര്‍വാളിനായിരുന്നു. കോലിയുടെ നടപടിയെ നിരവധി മുന്‍താരങ്ങള്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios