Asianet News MalayalamAsianet News Malayalam

പിഎസ്ജിയില്‍ എംബാപ്പെയ്ക്ക് ഏഴാം നമ്പര്‍ ജഴ്‌സി!

റോണോയുടെ പിന്‍ഗാമി ആകാന്‍ എംബാപ്പെ

mbappe takes 7 number jersey in psg
Author
Paris, First Published Jul 26, 2018, 7:10 PM IST

വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്‌സി എംബാപ്പെയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് പാരിസ് സെയ്‌ന്റ് ജര്‍മ്മനിപ്പോള്‍. കഴിഞ്ഞ സീസണില്‍ 28-ം നമ്പര്‍ കുപ്പായമാണ് താരം അണിഞ്ഞിരുന്നത്. റയല്‍ മാഡ്രിഡിലും പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ക്രിസ്റ്റ്യാനോയുടെ ജഴ്‌സി നമ്പര്‍ ഏഴായിരുന്നു. ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയപ്പോഴും റോണോക്ക് തന്‍റെ പ്രിയപ്പെട്ട ഏഴാം നമ്പര്‍ ജഴ്‌സി ലഭിച്ചു.

ഇതോടെ ഫുട്ബോളില്‍ വരാനിരിക്കുന്നത് ഏഴാം നമ്പര്‍ കുപ്പായക്കാരുടെ മത്സരാകുമെന്ന് ഉറപ്പായി. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിച്ച പ്രകടനത്തോടെ വരും സീസണില്‍ റോണോ- എംബാപ്പെ മത്സരം മുറുകുമെന്ന് ഫുട്ബോള്‍ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഡേവിഡ് ബെക്കാം, ലൂയിസ് ഫിഗോ, ഫ്രാങ്ക് റിബറി, റൗള്‍ ഗോണ്‍സാലസ് തുടങ്ങി നിരവധി വിഖ്യാത താരങ്ങളും ഏഴാം നമ്പര്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios