കാൽപ്പന്ത് കളിയിൽ വിസ്മയം തീർത്ത റൊണാൾഡീഞ്ഞോ വിവാഹത്തിലും വ്യത്യസ്തനാവുന്നു ഓഗസ്റ്റിലാണ് റൊണാൾഡീഞ്ഞോയുടെ വേറിട്ട വിവാഹം

റീയോഡി ജനീറോ: കാൽപ്പന്ത് കളിയിൽ വിസ്മയം തീർത്ത റൊണാൾഡീഞ്ഞോ വിവാഹത്തിലും വ്യത്യസ്തനാവുന്നു. ഓഗസ്റ്റിലാണ് റൊണാൾഡീഞ്ഞോയുടെ വേറിട്ട വിവാഹം. രണ്ട് യുവതികളെ ഒന്നിച്ച് വിവാഹം കഴിക്കാനാണ് ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഒരുങ്ങുന്നത്. ഈ വര്‍ഷം ആദ്യം റൊണാൾഡീഞ്ഞോ ഔദ്യോഗികമായി ഫുട്ബോളില്‍ നിന്നും വിടപറഞ്ഞിരുന്നു.

പ്രിസില്ല, ബേട്രിസ എന്നീ യുവതികളെയാണ് ആഗസ്റ്റില്‍ റൊണോ വിവാഹം കഴിക്കുന്നത്. 38 കാരനായ റൊണാൾഡീഞ്ഞോ ബേട്രിസയുമായി 2016 മുതല്‍ പ്രണയത്തിലാണ്. എന്നാല്‍ പ്രിസില്ല അതിന് രണ്ട് വര്‍ഷം മുന്‍പാണ് ബ്രസീല്‍ ടീമിലെ മുന്‍കളിക്കാരന്‍റെ ഹൃദയത്തില്‍ കയറിയത്. ഇരു കാമുകിമാരും തമ്മില്‍ പ്രശ്നം ഒന്നുമില്ലാത്തതിനാല്‍ 2016 മുതല്‍ മൂന്നുപേരും ഒന്നിച്ചാണ് താമസം. 

കഴിഞ്ഞ ജനുവരിയില്‍ ഇരുവരോടും ഒന്നിച്ച് റൊണാൾഡീഞ്ഞോ വിവാഹാഭ്യര്‍ത്ഥന നടത്തി. ഏതാണ്ട് 13 ലക്ഷത്തോളം രൂപയാണ് വിവാഹത്തിന് അനുബന്ധിച്ച് ഇരുവര്‍ക്കും റൊണാൾഡീഞ്ഞോ പോക്കറ്റ് മണി നല്‍കിയത് എന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.