ഷൂട്ടിംഗില്‍ ചരിത്രനേട്ടവുമായി ബംഗാളില്‍ നിന്നുള്ള പത്തുവയസ്സുകാരന്‍ അഭിനവ് ഷാ. ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അഭിനവ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഷൂട്ടിംഗിലെ അത്ഭുത ബാലന്മാരുടെ പട്ടികയിലേക്കാണ് അഭിനവും കടന്നുവരുന്നത്.

തിരുവനന്തപുരം: ഷൂട്ടിംഗില്‍ ചരിത്രനേട്ടവുമായി ബംഗാളില്‍ നിന്നുള്ള പത്തുവയസ്സുകാരന്‍ അഭിനവ് ഷാ. ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അഭിനവ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഷൂട്ടിംഗിലെ അത്ഭുത ബാലന്മാരുടെ പട്ടികയിലേക്കാണ് അഭിനവും കടന്നുവരുന്നത്.

അഭിനവ് ബിന്ദ്ര ഒളിംപിക് സ്വര്‍ണം നേടിയ 2008ൽ ജനിച്ച മകന് ഇതിഹാസതാരത്തിന്റെ പേര് നൽകിയ അച്ഛന് അഭിമാനനിമിഷം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ 21 വയസ്സുള്ളവര്‍ക്കെതിരെ മത്സരിച്ചാണ് മെഹുലി ഘോഷിനൊപ്പം അഭിനവ് ഒന്നാമതെത്തിയത്.

ആദ്യം ജൂനിയറിലും, തൊട്ടുപിന്നാലെ യൂത്ത് വിഭാഗത്തിലും സുവര്‍ണനേട്ടം. വീടുകളില്‍ പോയി ട്യൂഷനെടുത്താണ് അച്ഛന്‍ രൂപേഷ് അഭിനവിന്റെ മത്സരങ്ങള്‍ക്കുളള പണം കണ്ടെത്തുന്നത്. എട്ടാം വയസ്സില്‍ 3000രൂപയുടെ തോക്കില്‍ ഷൂട്ടിംഗ് തുടങ്ങിയ അഭിനവിന് ജോയ്ദീപ് കര്‍മാക്കറുടെ പരിശീലനമാണ് വഴിത്തിരിവായത്.