Asianet News MalayalamAsianet News Malayalam

സ്നേഹഭവനിലെ കുഞ്ഞുങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മെൽബൺ സിറ്റി എഫ്സി

താരങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം കൂടിയതോടെ അവരുടെ അമ്പരപ്പ് ആവേശത്തിലേക്ക് വഴിമാറി.

Melbourne City FC visits Snehabhavan at Kochi

കൊച്ചി: കൊച്ചി പള്ളുരുത്തി സ്നേഹഭവനിലെ കുഞ്ഞുങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മെൽബൺ സിറ്റി എഫ്സി ടീം എത്തി. കളിയിലെ കരുത്തർ കുഞ്ഞുങ്ങൾക്കൊപ്പം ഫുട്ബോളും കളിച്ചാണ് മടങ്ങിയത്. മെൽബൺ സിറ്റി എഫ്സിയിലെ താരങ്ങളെ കണ്ടപ്പോൾ സ്നേഹഭവനിലെ കുട്ടികൾക്ക് ആദ്യം അന്പരപ്പ്. പിന്നെ സ്വാഗതഗാനം.

താരങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം കൂടിയതോടെ അവരുടെ അമ്പരപ്പ് ആവേശത്തിലേക്ക് വഴിമാറി. മഴയൊന്ന് കുറഞ്ഞതോടെ സ്നേഹഭവന് മുന്നിലെ മൈതാനത്തേക്ക് മെൽബൺ സിറ്റി എഫ്സി താരങ്ങളുടെ കൈ പിടിച്ച് കുഞ്ഞുങ്ങളും ഇറങ്ങി.പിന്നെ കാൽപ്പന്തുകളിയുടെ സമയം.

കുട്ടികൾക്കൊപ്പമുള്ള ഈ സമയം ഏറ്റവും അവിസ്മരണീയമെന്ന് ക്യാപ്റ്റൻ സ്കോട്ട് ജമെയ്സൺ. കൈനിറയെ സമ്മാനങ്ങൾ കിട്ടിയതോടെ കുഞ്ഞുമുഖങ്ങളിൽ നിറയെ ചിരി. ഈ മാസം 24 മുതൽ 28 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ലാ ലിഗ വേൾഡ് മത്സരങ്ങൾ നടക്കുക.

Follow Us:
Download App:
  • android
  • ios