സമകാലീന ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളാണ് ബാഴ്സലോണയുടെ അര്‍ജന്റീനൻ താരം ലിയോണൽ മെസി. മെസിയുടെ കാലുകളിലെ മാന്ത്രികസ്‌പര്‍ശം പലതവണ ഫുട്ബോള്‍ ലോകം അനുഭവിച്ചറിഞ്ഞതാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം സ്പാ‌നിഷ് ലീഗിൽ ബാഴ്സലോണയ്‌ക്കുവേണ്ടി മെസി നേടിയ ഗോളാണ് ഏറെ ചര്‍ച്ചയാകുന്നത്. വിയ്യാറയലിനെതിരായ മൽസരത്തിൽ രണ്ടു ഡിറൻഡര്‍മാരെ പറ്റിച്ചാണ് മെസി ഗോള്‍ നേടിയത്. രണ്ടു ഡിഫൻഡര്‍മാരുടെ ഇടയിലൂടെ പൊടുന്നനെ പാഞ്ഞുകയറിയാണ് മെസി ഗോളടിച്ചത്. മെസിയുടെ ഇടംകാലനടി വിയ്യാറയൽ ഗോളിക്ക് ഒരു അവസരവും നൽകിയില്ല.

മെസിയുടെ അത്ഭുതഗോള്‍ കാണാം...