ബാഴ്‌സലോണയില്‍ ഈ സീസണില്‍ മെസി കളിക്കുക പുതിയ ബൂട്ടുമായി. മെസിയുടെ പുതിയ സീസണിനായി കണ്ണുംനട്ട് ആരാധകര്‍

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലിയോണൽ മെസി ഈ സീസണിൽ കളിക്കുക പ്രത്യേകം തയ്യാറാക്കിയ പുതിയ ബൂട്ടുമായി. പ്രമുഖ കായികോപകരണ നിര്‍മ്മാതാക്കളായ അഡിഡാസാണ് മെസിക്കായി പ്രത്യേക ബൂട്ട് നിർമിച്ചിരിക്കുന്നത്. 

ലോകകപ്പിന് ശേഷം വിശ്രമിക്കുകയാണ് മെസി ഇപ്പോൾ. ഇതുകൊണ്ടുതന്നെ ബാഴ്സലോണയുടെ പ്രീ സീസൺ ടൂർണമെന്‍റുകളിൽ മെസി കളിക്കുന്നില്ല. ബാഴ്‌സയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നതായി കാത്തിരിക്കുകയാണ് ആരാധകര്‍.