ലാലിഗ പുതിയ സീസണിനുള്ള പരിശീലനത്തിലാണ് മെസി

കാല്‍പന്തുലോകത്തെ മായാജാലക്കാരനെന്നും മിശിഹയെന്നുമൊക്കെയാണ് ലിയോണല്‍ മെസി വിശേഷിപ്പിക്കപ്പെടുന്നത്. കളിക്കളത്തിലെ മാന്ത്രിക സ്പര്‍ശങ്ങള്‍ അത്രതന്നെയുണ്ട് മെസിക്ക്. ഇതിഹാസ താരങ്ങളുടെ നിരയിലാണ് ലിയോയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

കളിക്കളത്തിലെ ഇന്ദ്രജാലപ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ ഒട്ടേറെത്തവണ വിസ്മയിപ്പിച്ചിട്ടുണ്ട് താരം. പരിശീലന സെക്ഷനുകളിലും മെസി മാസ്മരികത കാട്ടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു വീഡിയോ വൈറലാകുകയാണ്.

മനുഷ്യരോടൊത്തുള്ള കളിയല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വളര്‍ത്തുനായ ഹള്‍ക്കിനൊപ്പമുള്ള മെസിയുടെ പന്തുകളി രസകരമാണ്. എതിര്‍ താരനിരകള്‍ക്ക് മുന്നിലൂടെ പന്തുമായി കുതിച്ച് പോകാറുള്ള മെസിയില്‍ നിന്ന് പന്ത് തട്ടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് നായ. 

മെസിയുടെ ഭാര്യ തന്നെയാണ് വീഡിയോ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. ലാലിഗ പുതിയ സീസണിന് വേണ്ട പരിശീലനത്തിലാണ് മെസിയിപ്പോള്‍.

Scroll to load tweet…