ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസി ക്യാപ്റ്റനായുള്ള അരങ്ങേറ്റവും ഗംഭീരമാക്കി. പുതിയ  സീസണില്‍ മെസി ബാഴ്‌സലോണയെ നയിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ബാഴ്‌സലോണയില്‍ അരങ്ങേറി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനാകുന്നത്. അരങ്ങേറ്റം ട്രോഫിയോടെ തന്നെ.

മെസി കളം നിറഞ്ഞ് കളിക്കുകയും ചെയ്തു. ബാഴ്‌സലോണ നേടിയ രണ്ട് ഗോളിലും മെസിക്ക് പങ്കുണ്ടായിരുന്നു. അളന്നുമുറിച്ച് നല്‍കിയ പാസുകള്‍ ഗോളില്‍ അവസാനിച്ചിരുന്നെങ്കില്‍ ക്യാപ്റ്റന്റെ തിളക്കം അല്‍പം കൂടി കൂടിയേനെ.