മെസി ഒന്നാം ക്യാപ്റ്റനാകുമ്പോള്‍ സെര്‍ജിയോ ബുസ്ക്വറ്റ്സ്, ജെറാദ് പിക്വെ, സെര്‍ജിയോ റോബര്‍ട്ടോ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലാം സ്ഥാനം വരെയുള്ളത്

ബാഴ്സലോണ: ജാപ്പനീസ് ലീഗിലേക്ക് കളം മാറിയ ഇതിഹാസ താരം ആന്ദ്രേ ഇനിയേസ്റ്റയുടെ പകരം സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ നായകനാവുക സൂപ്പര്‍ താരം ലിയോണല്‍ മെസി. തുടങ്ങാന്‍ പോകുന്ന സീസണായി നാലു ക്യാപ്റ്റന്മാരെയാണ് കറ്റാലന്‍ ക്ലബ് പ്രഖ്യാപിച്ചത്. മെസി ഒന്നാം ക്യാപ്റ്റനാകുമ്പോള്‍ സെര്‍ജിയോ ബുസ്ക്വറ്റ്സ്, ജെറാദ് പിക്വെ, സെര്‍ജിയോ റോബര്‍ട്ടോ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലാം സ്ഥാനം വരെയുള്ളത്. 2015 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ സ്പാനിഷ് താരം ഇനിയേസ്റ്റയായിരുന്നു ബാഴ്സയുടെ നായകന്‍.

Scroll to load tweet…

മെസി രണ്ടാം ക്യാപ്റ്റനും ആയിരുന്നു. നിലവില്‍ അര്‍ജന്‍റീനയുടെയും നായകനാണ് ലിയോണല്‍ മെസി. നായകനായുള്ള ആദ്യ കിരീട വിജയം സ്വന്തമാക്കാനും മെസിക്ക് ഉടന്‍ അവസരം ഒരുങ്ങുന്നുണ്ട്. സ്പാനിഷ് സൂപ്പര്‍ കോപ്പയുടെ കലാശ പോരാട്ടത്തില്‍ ഞായറാഴ്ച ബാഴ്സ സെവിയ്യയെ നേരിടും. ലോകകപ്പില്‍ തിളങ്ങാനാകാതെ പോയ മെസിക്ക് ഈ സീസണിലെ പ്രകടനം നിര്‍ണായകമാണ്. കൂടാതെ, കഴിഞ്ഞ സീസണില്‍ ഒരു മത്സരം മാത്രമാണ് ലാ ലിഗയില്‍ ബാഴ്സ തോറ്റത്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്തി സ്പെയിനില്‍ കിരീടം ഉറപ്പിക്കുക എന്ന ലക്ഷ്യവും മെസിക്കുണ്ട്. അലാവസിനെതിരെ 18നാണ് കറ്റാലന്‍സിന്‍റെ ആദ്യ പോരാട്ടം.