1986 ലോകകപ്പില്‍ മെക്‌സിക്കോയ്ക്കായി കളിച്ച ജാവിയര്‍ അഗീറി 2002, 2010 ലോകകപ്പുകളില്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കെയ്‌റോ: മെക്‌സിക്കോയെ രണ്ട് തവണ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെത്തിച്ച ജാവിയര്‍ അഗീറിയെ പരിശീലകനായി നിയമിച്ച് ഈജിപ്‌ത് ഫുട്ബോള്‍ ഫെഡറേഷന്‍. അഗീറി പരിശീലകനായി 2022 ഖത്തര്‍ ലോകകപ്പ് വരെ തുടരും. നേരത്തെ ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് അര്‍ജന്‍റീനക്കാരനായ ഹെക്‌റ്റര്‍ കുപ്പറിനെ പുറത്താക്കിയിരുന്നു. 1986 ലോകകപ്പില്‍ മെക്‌സിക്കോയ്ക്കായി അഗീറി കളിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിന് ഈജിപ്‌തിനെ യോഗ്യരാക്കുകയാണ് അഗീറിയുടെ മുന്നിലുള്ളത്. അഗീറിക്ക് കീഴില്‍ മെക്‌സിക്കോ 2002, 2010 ലോകകപ്പുകളിലാണ് ജഴ്‌സിയണിഞ്ഞത്. പിന്നീട് ജപ്പാനെ പരിശീലിപ്പിച്ചെങ്കിലും 2015 എഎഫ്‌സി കപ്പ് തോല്‍വിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ടു. പരിശീലക സ്ഥാനത്തേക്ക് ഫ്രഞ്ച് ഇതിഹാസം തിയറി ഒന്‍റി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
