മെക്സിക്കോ 2018 റഷ്യൻ ലോകകപ്പിന് യോഗ്യത നേടി. യോഗ്യതാ മത്സരത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് മെക്സിക്കോ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. പകരക്കാരനായി ഇറങ്ങിയ യുർഗൻ ഡാം ആണ് മെക്സിക്കോയ്ക്ക് യോഗ്യത ഉറപ്പാക്കിയ ഗോൾ നേടിയത്. ഇതോടെ മെക്സിക്കോ, കോൺകകാഫ് മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമുമായി. ആറ് ടീമുള്ള ഗ്രൂപ്പിൽ 17 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് മെക്സിക്കോ. തുടർച്ചയായി ഏഴാം തവണയാണ് മെക്സിക്കോ ലോകകപ്പിന് യോഗ്യത
നേടുന്നത്, ആകെ പതിനാറാം തവണയും.