ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം നേടിയപ്പോള്‍ ഒപ്പം എത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്ത്ത് ചെന്നൈ സൂപ്പര് കിംഗ്സിന് മൂന്നാം കിരീടം നേടിയപ്പോള് ഒപ്പം എത്തിയത് മുംബൈ ഇന്ത്യന്സിന്റെ റെക്കോഡിനൊപ്പം. രണ്ട് കൊല്ലത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ഐപിഎല്ലിലേക്ക് എത്തിയത്. ആ തിരിച്ചുവരവ് അനശ്വരമാക്കിയ പ്രകടനമാണ് ധോണിയുടെ നേതൃത്വത്തിലെ പരിചയ സമ്പന്നര് നിറഞ്ഞ ടീം നടത്തിയത്.
ഇതിന് മുന്പ് 2010, 2011 കൊല്ലങ്ങളിലാണ് ചെന്നൈ സൂപ്പര് കിംഗ്സ് ഇതിന് മുന്പ് ഐപിഎല് കിരീടം നേടിയത്. ഏറ്റവും കൂടുതല് ഐപിഎല് കിരീടം എന്ന നേട്ടം മുംബൈ ഇന്ത്യന്സിനായിരുന്നു 2013, 2015,2017 വര്ഷങ്ങളിലാണ് ഇവര് കിരീടം നേടിയത്. ഈ റെക്കോഡാണ് 2018ലെ വിജയത്തോടെ ധോണിപ്പട മറികടന്നത്.
