മുംബൈ: ഇന്ത്യന്‍ പരമ്പയ്ക്കൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന് ഉപദേശവുമായി മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഓസ്ട്രേലിയന്‍ ടീമിന് ഇന്ത്യയില്‍ നന്നായി കളിക്കാനായേക്കും. എന്നാല്‍ അവരെ തോല്പിക്കുക എളുപ്പമായിരിക്കില്ലെന്ന് ക്ലാര്‍ക്ക് പറയുന്നു. ഇന്ത്യ എക്കാലത്തും അവരുടെ നാട്ടില്‍ കരുത്തരാമെന്നും മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി. 

തുടര്‍ച്ചയായ ഒമ്പത് ടെസ്റ്റ് വിജയങ്ങളുമായി കുതിക്കുകയാണ് ടീം ഇന്ത്യ. ശ്രീലങ്കയെ അവരുടെ നാട്ടില്‍ 3-0ന് കോലിയും സംഘവും വൈറ്റ് വാഷ് ചെയ്തിരുന്നു. കോലി ടീമിനെ നന്നായി നയിക്കുന്നതായും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. നിലവിലെ ഇന്ത്യ മികച്ച ഫോമിലാണെന്ന് മുന്‍ നായകന്‍ പറഞ്ഞു‍. 

ഇന്ത്യ ഏകദിനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നാണ് ക്ലാര്‍ക്കിന്‍റെ നിരീക്ഷണം. നിര്‍ണ്ണായക വിക്കറ്റുകള്‍ നേടുന്ന ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനായിരിക്കും ഇന്ത്യയുടെ മുഖ്യ ആയുധമെന്നും ക്ലര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. അശ്വിന്‍ ഏത് പിച്ചിലും മികച്ച ബോളറാണെന്ന് മൈക്കല്‍ ക്ലര്‍ക്ക് വിലയിരുത്തി.